എറണാകുളം ടെർമിനസ് റെയിൽവേ സ്റ്റേഷൻ
കേരളത്തിൽ കൊച്ചിയിലെ ഉപേക്ഷിക്കപ്പെട്ട ഒരു റെയിൽവേ സ്റ്റേഷനാണ് എറണാകുളം ടെർമിനസ് റെയിൽവേ സ്കേരളത്തിൽ കൊച്ചിയിലെ ഉപേക്ഷിക്കപ്പെട്ട ഒരു റെയിൽവേ സ്റ്റേഷനാണ് എറണാകുളം ടെർമിനസ് റെയിൽവേ സ്റ്റേഷൻ അഥവാ എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷൻ. കൊച്ചിയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷനായിരുന്നു ഇത്. കൊച്ചിയിലെ മഹാരാജ രാമവർമ്മ പതിനഞ്ചാമൻ നിർമ്മിച്ചതാണ് ഈ റെയിൽവേ സ്റ്റേഷൻ. 1902 ജൂലൈ 16-നാണു സ്റ്റേഷനിൽ നിന്നു ആദ്യ യാത്രാ ട്രെയിനുകൾ സർവീസ് തുടങ്ങിയത്. 1990-ൽ ഈ സ്റ്റേഷൻ ഉപേക്ഷിക്കപ്പെട്ടു. കൊച്ചി വ്യവസായ നഗരമായി മാറിയപ്പോൾ ഐലൻഡിലും സൗത്തിലും പുതിയ സ്റ്റേഷനുകൾ വന്നതോടെ ഇതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. ഈ റെയിൽവേ സ്റ്റേഷൻ കേരള ഹൈക്കോടതിക്ക് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്.
Read article



